വിഷു കിറ്റും പെൻഷനും നേരത്തെ നൽകുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും: ചെന്നിത്തല
വിഷു കിറ്റും ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് കിറ്റ് കൊടുക്കുമെന്ന് പറയുന്നു
സ്‌കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടഞ്ഞുവെച്ചതും ഇപ്പോഴാണ് നൽകുന്നത്. പരാജയമുറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള കുത്സിത ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടണം
വോട്ടർ പട്ടികയിലെ ക്രമക്കേട് അതിരൂക്ഷമായ സംഗതിയാണ്. അതിനെതിരെ ശക്തമായി മുന്നോട്ടുപോകും. കോടതിയെ സമീപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു