Monday, January 6, 2025
Kerala

ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ; എതിർപ്പുമായി എൽഡിഎഫ്

ഭൂപ്രശ്‌നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവകക്ഷി യോഗ തീരുമാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ

കയ്യേറ്റവും അനധികൃത നിർമാണങ്ങളും തടയാനായി 2019 ഓഗസ്റ്റിൽ നിർമാണ നിയന്ത്രണ ഉത്തരവ് റവന്യു വകുപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

എന്നാൽ ഇടുക്കിയിൽ മാത്രമായി ഉത്തരവ് നടപ്പാക്കാനാകില്ലെന്നും മൊത്തത്തിൽ ബാധകമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്ന് യുഡിഎഫ് പറയുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു. കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്‌

 

Leave a Reply

Your email address will not be published. Required fields are marked *