Saturday, October 19, 2024
Kerala

കണ്ണൂർ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ ചക്കരക്കല്ലിൽ ആറാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശി ആദിൽ ( 11 ) ആണ് മരിച്ചത്. മൗവഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുഴഞ്ഞുവീണ് മരിച്ച ആദിൽ. ആദിൽ കുഴഞ്ഞു വീണത് മദ്രസയിൽ വച്ചാണ്.

കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ആദിൽ കുഴഞ്ഞുവീണതിന് പിന്നാലെ ഉടൻ തന്നെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: അൻഹ , ഹംദ മുഹമ്മദ്.

Leave a Reply

Your email address will not be published.