വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര
കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. മറ്റൊരു മലയാളി സൈനികനായ ആർ ആർ ശരത്തിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാപതക് നൽകും
കേരളത്തിൽ നിന്നുള്ള നാല് പേർക്ക് ഉത്തം ജീവൻ രക്ഷാപതക് സമ്മാനിക്കും. അൽഫാസ് ബാവു, കൃഷ്ണൻ, കുമാരി മയൂഖ, മുഹമ്മദ് അദ്‌നാൻ മൊഹിയുദ്ദീൻ എ്‌നിവർക്കാണ് ഉത്തരം ജീവൻ രക്ഷാപതക്. നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും
ഉത്തം സേവാ മെഡൽ രണ്ട് മലയാളികൾക്ക് ലഭിക്കും. ലഫ്റ്റനന്റ് ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ പി ഗോപാലകൃഷ്ണ മേനോൻ എന്നിവർക്കാണ് ഉത്തം സേവാ മെഡൽ. അതിവിശിഷ്ട സേവാ മെഡൽ ലഫ്. ജനറൽ എം ഉണ്ണികൃഷ്ണൻ നായർക്ക് സമ്മാനിക്കും.