Saturday, January 4, 2025
Kerala

അട്ടപ്പാടി മധു വധം: ഹാജരാകാതെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; എവിടെ പോയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയുടേതാണ് ചോദ്യം. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി.

കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ വി ടി രഘുനാഥ് കേസിൽ നിന്നുമൊഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും നിലവിൽ ജാമ്യത്തിലാണ്

മോഷണക്കുറ്റം ആരോപിച്ചാണ് 2018 ഫെബ്രുവരി 22ന് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. കടുകുമണ്ണ ആദിവാസി ഊരുവാസിയായിരുന്നു മധു. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്കാണ് മധു മരിച്ചത്.
 

Leave a Reply

Your email address will not be published. Required fields are marked *