Monday, April 14, 2025
Kerala

സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ ക്ലാസുകൾ അഞ്ച് ദിവസമാക്കി കുറച്ചു

സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കൾ മുതൽ ശനി വരെയാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം.

ആഴ്ചയിൽ ആറു ദിവസമെന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എൻ.എസ്. ക്യു എഫ് പഠന സംവിധാനം നിലവിൽ വന്നതോടെ പഠന സമയം 1120 മണിക്കൂറിൽ നിന്നും 600 ആയി കുറഞ്ഞു. ഇതു കണക്കിലെടുത്താണ് സർക്കാർ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *