Friday, January 10, 2025
Kerala

ദത്ത് വിവാദം: കുഞ്ഞിനെ കേരളത്തിലെത്തിച്ചു; ഡിഎൻഎ പരിശോധനാ നടപടികൾ ഇന്ന് തുടങ്ങും

 

ദത്ത് വിവാദത്തിലെ കുഞ്ഞിനെ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു. കുഞ്ഞിന്റെ ഡി എൻ എ പരിശോധനാ നടപടികൾ ഇന്ന് ആരംഭിക്കും. അനുപമക്ക് കുട്ടിയെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാമ്പിളുകളെടുക്കലാണ് ആദ്യ നടപടി. പരിശോധനാ ഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും

കുട്ടിയെ നിർമല ഭവൻ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ കാണണമെന്ന് അനുപമ ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനുള്ളിൽ കുട്ടിയെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *