ആശ്വാസമായി റബർ വില വർധിക്കുന്നു; ഒരു വർഷത്തിന് ശേഷം 150 രൂപയിലെത്തി
കർഷകർക്ക് ആശ്വാസമായി റബ്ബർ വില കുതിക്കുന്നു. ഒരു വർഷത്തിന് ശേഷം റബർ വില കിലോയ്ക്ക് 150 രൂപയിലെത്തി. 2019 ജൂണിന് ശേഷം ഇതാദ്യമായാണ് റബർ വില 150ലെത്തുന്നത്.
തുടർച്ചയായ മഴയും കൊവിഡ് നിയന്ത്രണങ്ങളെയും തുടർന്ന് വിപണിയിൽ റബറിന്റെ ലഭ്യത കുറഞ്ഞിരുന്നു. ഇതോടെയാണ് വിലവർധനവിന് കാരണമായത്. കേരളത്തിൽ ഒക്ടോബർ 20ന് റബർ വില 140 രൂപയായിരുന്നു. മൂന്ന് ദിവസം കൊണ്ട് 150 രൂപയിലേക്ക് എത്തി.
ചൈനയിൽ ഓട്ടോ മൊബൈൽ വ്യവസായം ശക്തമായതും വിപണിയെ ചലിപ്പിക്കുന്നുണ്ട്. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് വിദഗ്ധർ കാണുന്നത്.