ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന ഭർത്താവ് രക്ഷപ്പെട്ടു
ഇടുക്കി ശങ്കരപാണ്ഡ്യമേട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഓടിരക്ഷപ്പെട്ടു. ആനയിറങ്കൽ ഡാമിനും പൂപ്പാറക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിൽ പോയി മടങ്ങിവരികയായിരുന്നു ദമ്പതികൾ.
ചട്ടമൂന്നാർ സ്വദേശി വിജി(35)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുമാറുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. ബൈക്ക് വേഗം തിരിക്കുന്നതിനിടെ ഇത് മറിഞ്ഞ് വീണു. കുമാർ വാഹനത്തിലടിയിലും വിജി മുകളിലുമായാണ് റോഡിലേക്ക് വീണത്. പിന്നാലെ വന്ന ആന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു