മലപ്പുറത്ത് പിടികൂടിയ ഹാൻസ് മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി
മലപ്പുറത്ത് പിടികൂടിയ ഹാൻസ് മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ പോലീസുദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടക്കൽ സ്‌റ്റേഷനിലെ എഎസ്‌ഐ രചീന്ദ്രൻ, സീനിയർ സിപിഒ സജി അലക്‌സാണ്ടർ എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരിവസ്തുക്കളാണ് ഇവർ മറിച്ചുവിട്ടത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.