കുട്ടനാട് സിപിഐഎമ്മിലെ വിഭാഗീയത: അച്ചടക്ക നടപടിയെടുത്ത് പാര്‍ട്ടി
വിഭാഗീയതയില്‍ ആലപ്പുഴ കുട്ടനാട് സിപിഐഎമ്മില്‍ അച്ചടക്ക നടപടി. ഏരിയ കമ്മിറ്റി അംഗം കെ എസ് അജിത്തിനെ പുറത്താക്കി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെയും പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. രാജേന്ദ്രകുമാറിനെ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജന .സെക്രട്ടറി,ജെഎസ്‌കെടിയു ജില്ലാ ജോായിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. കുട്ടനാട് സിപിഐഎമ്മില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് പാര്‍ട്ടി നടപടി.