തിരുവനന്തപുരത്ത് പൊലീസുകാരെ പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചു
പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് വെട്ടേറ്റത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ്
വെട്ടേറ്റത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ഫൈസൽ വിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.