സർക്കാർ ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു, ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക; കെ സുരേന്ദ്രൻ
കേരള സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നീക്കം ജനാധിപത്യത്തിന് ഭീഷണി. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ലോകായുക്ത നിയമഭേതഗതി. പ്രളയ ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി.കേരളത്തിൽ ഈ നീക്കം വില പോകില്ല.ചട്ടങ്ങൾ ലംഘിച്ചാണ് സർവകലാശാല നിയമനങ്ങൾ
ഇത് കണ്ടെത്തിയതോടെയാണ് ഗവർണർക്കെതിരെ ആക്രോശിക്കുന്നത്. കണ്ണൂർ വിസിക്കെതിരെ അന്വേഷണമില്ലാത്ത നടപടി മര്യാദകേടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക. ഗവർണറെ വകവരുത്താൻ നീക്കമുണ്ടായി.എന്നിട്ടും സർക്കാർ അന്വേഷണമില്ല. ഭയമില്ലെങ്കിൽ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ഗവർണർക്കെതിരെ ആക്ഷേപവുമായി സിപിഐഎം ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിന്‍റെ രാജ്യ വിരുദ്ധ പരാമർശത്തിൽ സർക്കാർ നടപടി എടുത്തില്ല.കോടതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാനോ കേസെടുക്കാനോ തയാറാവുന്നില്ല.ജലീലിനെതിരെ സമരം ശക്തിപ്പെടുത്തേമ്ടിവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.വിഴിഞ്ഞത്തെ ആളുകളുടെ ആവശ്യം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.