വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി
വയനാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച പ്രെഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും എം.ആര്.എസ് സ്കൂളുകള്‍ക്കും അവധി ബാധകമല്ല.
ശക്തമായ മഴമൂലം തിങ്കളാഴ്ചയും ജില്ലയില്‍ അവധി ആയിരുന്നു.
അതേസമയം, തൊള്ളായിരം കണ്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍ പേഴ്സൺ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മലയോരപ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചു.