ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലുള്ള മാറ്റമെന്ന് കെ സി വേണുഗോപാല്‍
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ല. മാറ്റം നടന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലാണെന്നും കെ സി വേണുഗോപാല്‍ ആക്ഷേപിച്ചു.