ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു; ബീവറേജുകളിലെ തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് ഉത്തരവിറക്കി. രാവിലെ ഒമ്പത് മണി മുതൽ ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിയർ, വൈൻ പാർലറുകൾക്കും രാവിലെ ഒമ്പത് മണി മുതൽ തുറക്കാം
നിലവിൽ രാവിലെ 11 മണിക്കാണ് ബാറുകൾ തുറന്നിരുന്നത്. ബീവറേജസ് ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് ബാറുകളുടെ സമയം വർധിപ്പിച്ചതെന്ന് പറയുന്നു. വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി.