സപ്ലൈകോ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച് ഉത്തരവായി. രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയാണ് പുതിയ സമയം. സപ്ലൈകോ സി.എം.ഡി. അലി അസ്ഗര്‍ പാഷയുടേതാണ് ഉത്തരവ്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ക്രമീകരിച്ചിരുന്നു. ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇതുമൂലം വലിയ അസൗകര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്.