തിരുവനന്തപുരത്ത് ഭീതിയായി അഞ്ച് ലാർജ് ക്ലസ്റ്ററുകൾ; കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കും
സംസ്ഥാനത്തെ പല ഭാഗത്തെയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാത്രം അഞ്ച് ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ജില്ലയിൽ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകൾ സജ്ജമാണ്.
18 ചികിത്സാ കേന്ദ്രങ്ങൾ കൂടി ഉടൻ സജ്ജമാക്കും. 1813 കിടക്കകൾ കൂടി ഇവരെ ഒരുക്കും. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ കൊവിഡ് പോസിറ്റീവായി. 42.92 ശതമാനമാണ് രോഗവ്യാപന നിരക്ക്
പൂന്തുറയിൽ ജൂലൈ 20ന് 54 സാമ്പിൾ ശേഖരിച്ചപ്പോൾ 18 എണ്ണം പോസിറ്റീവായി. 21 64 സാമ്പിൾ ശേഖരിച്ചപ്പോൾ 15 പേരും 22ന് 54 ടെസ്റ്റിൽ 22 പേരും 23ന് 43 സാമ്പിളുകൾ ശേഖരിച്ചപ്പോൾ 17 പേരും പോസിറ്റീവായി.
പുല്ലുവിളയിൽ 20ന് 50 സാമ്പിൾ ശേഖരിച്ചപ്പോൾ 11 കേസുകൾ പോസിറ്റീവായി. ജൂലൈ 21ന് 41 ടെസ്റ്റുകൾ നടത്തിയപ്പോൾ 22 പേരാണ് പോസിറ്റീവായത്. 22ന് 48 ടെസ്റ്റിൽ 22 പേരും 23ന് 36 ടെസ്റ്റിൽ 8 പോസിറ്റീവ് എന്ന നിലയിലുമെത്തി.