കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
കോഴിക്കോട് പന്നിയങ്കരയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മേലേരിപ്പാടം എം പി മുഹമ്മദ് കോയ ആണ് മരിച്ചത്. ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്
അതേസമയം മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിയവെ ഇന്നലെ മരിച്ച ഇർഷാദലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ കാളികാവ് സ്വദേശിയായ ഇർഷാദ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.