Saturday, October 19, 2024
Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും പകുതി ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.16 ശതമാനത്തില്‍ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരുസമയം, പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശന അനുമതി. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെയാണ് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുക.

ടെലിവിഷന്‍ പരമ്പരകൾക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ ഇന്ന് മുതല്‍ അനുമതിയുണ്ട്. ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

 

 

Leave a Reply

Your email address will not be published.