ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല: മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കളക്ടർ. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡുകളെ ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോൺ, കണ്ടെയിൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കോർപ്പറേഷൻ പരിധിയിൽ നിലവിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണായും കോർപ്പറേഷൻ പരിധിയിൽ നിലവിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും കണ്ടെയിൻമെന്റ് സോണായും പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തിലെ കൊരട്ടി, കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ, കാക്കവയൽ, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുരുകല്ലിങ്ങൽ വെസ്റ്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം, വടകര മുൻസിപ്പാലിറ്റിയിലെ പുതിയാപ്പ, വടകര തെരു, കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി, മീഞ്ചന്ത, തോപ്പയിൽ, കരുവിശ്ശേരി, പുതിയങ്ങാടി, പുതിയാപ്പ, ചക്കുകടവ്, പറയഞ്ചേരി വാർഡുകളാണ് ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.