കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. പൊതു സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകൾ ഇതുപ്രകാരം പൂർണാമയും നിരോധിച്ചു. തൊഴിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. ഇവിടങ്ങളിലെ ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്. സെക്ടറൽ മജിസ്‌ട്രേറ്റുമാർ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണത്തിനുണ്ടാകും