Wednesday, April 16, 2025
Kerala

കരിപ്പൂരിൽ സ്വർണക്കവർച്ച സംഘം പിടിയിൽ; ഉപയോഗിക്കുന്നത് സർക്കാർ മുദ്ര പതിപ്പിച്ച വാഹനം

കരിപ്പൂരിൽ സ്വർണക്കവർച്ചക്കെത്തിയവർ പൊലീസ് പിടിയിലായി. കവർച്ച സംഘത്തിലെ രണ്ട് പേരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. കണ്ണൂർ കക്കാട് സ്വദേശി മജീഫ്. എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. വാഹനത്തിൽ സർക്കാർ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവർച്ചക്കായി എത്തിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു വാഹനത്തിൽ രേഖപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *