നാല് സ്വർണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻശ്രമം; കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി
കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ശേഷമാണ് പൊലീസ് പിടികൂടിയത്. കരിപ്പൂരിൽ തുടർച്ചയായി പൊലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.