Friday, January 10, 2025
Kerala

അടിവസ്ത്രത്തിനുള്ളിൽ 99 ലക്ഷം രൂപയുടെ സ്വർണമിശ്രിതം; കരിപ്പൂരിൽ മലയാളി എയർ ഹോസ്റ്റസ് പിടിയിൽ

വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിൽ. രണ്ട് കിലോയിലധികം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശി പി ഷഹാന(30)യാണ് പിടിയിലായത്.

ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് 2.4 കിലോ സ്വർണമിശ്രിതം ഇവരിൽ നിന്ന് പിടികൂടിയത്. 99 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം

Leave a Reply

Your email address will not be published. Required fields are marked *