ബ്രഹ്മപുരം തീപിടിത്തം; സോൺടയുടെ ഉപകരാർ കോർപറേഷന്റെ അറിവോടെ; ടോണി ചമ്മണി
കൊച്ചി: സോൺട ഇൻഫ്രാടെക്കിന്റെ ഉപകരാർ കൊച്ചി കോർപ്പറേഷന്റെ അറിവോടെയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ഉപകരാർ നൽകിയിട്ടില്ലെന്ന കോർപറേഷൻ വാദം തെറ്റാണ്. ഉപകരാർ നൽകിയ കാര്യം മേയർ കൗൺസിലിൽ അറിയിച്ചിരുന്നു. ആരഷ് മീനാക്ഷി എൻവയറോകെയർ ഉടമയുടെ പേരും പരാമർശിച്ചിരുന്നതായി ടോണി ചമ്മണി വ്യക്തമാക്കി.
സോണ്‍ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ആരോപിച്ചിരുന്നു. 2019 ൽ മുഖ്യമന്ത്രി നെതർലാൻഡ് സന്ദർശിച്ച വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഇതിൻപ്രകാരമാണ് സോണ്‍ടക്ക് സിംഗിള്‍ ടെൻഡറായി മുഴുവൻ മാലിന്യ പ്ലാന്റ്റുകളുടെയും കരാർ നൽകിയതെന്നും ചമ്മിണി ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം നടത്തണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്ത് കൊണ്ട് വന്ന ടെൻഡർ യോഗ്യതകൾ അട്ടിമറിച്ചുവെന്നും ടോണി ചമ്മണി ആരോപിച്ചു. സോണ്‍ട കമ്പനിക്ക് വേണ്ടി ടെൻഡർ യോഗ്യത മാറ്റി. മുഖ്യമന്ത്രിക്ക് സോണ്‍ട കമ്പനിയുമായി ഗാഢമായ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ടോണി ചമ്മിണി ആവശ്യപ്പെട്ടു.