ലൈംഗികാതിക്രമത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പശ്ചാത്തലത്തിലാണ് അറസ്റ്റ്.
മെഡിക്കൽ കോളേജിലെ ജീവനക്കാരായ ആസ്യ, ഷൈനി ജോസ്, ഷൈമ പി ഇ, ഷലൂജ, പ്രസീത മനോളി എന്നിവരാണ് കേസിലെ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയും ഇന്നലെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം
പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെയും ഇന്ന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തേക്കും. പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ ഇവരും പ്രേരിപ്പിച്ചതിന് തെളിവ് ലഭിച്ചിരുന്നു.