കടയിലെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് വയോധികൻ പിടിയിൽ
കടയിലെത്തിയ പെൺകുട്ടിയെ മിഠായി നൽകി ലൈംഗികമായി ആക്രമിക്കാൻ നോക്കിയ കേസിൽ വയോധികൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കാമണിയിലാണ് സംഭവം. കടയ്ക്കാമൺ മാഹിൻ മൻസിലിൽ അബ്ദുൽ ബഷീറാണ്(72) പോലീസ് പിടിയിലായത്. ബഷീറിന്റെ കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിക്ക് നേരെയായിരുന്നു അതിക്രമം. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.