Monday, January 6, 2025
Kerala

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുന്നു; വിമർശിച്ച് എംവി ഗോവിന്ദൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടന്നു. വയനാട് ജില്ലയിലെ പര്യടനം ഇന്നലെ പൂർത്തിയാക്കിയിരുന്നു.

ജനകീയ പ്രതിരോധ ജാഥ നാലാം ദിനമാണ് വയനാട്ടിലെ പര്യടനം പൂർത്തിയാക്കിയത്. ഇന്നലെ മാനന്തവാടി, ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിൽ നടന്ന പൊതു സമ്മേളനങ്ങളിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. ഇന്ന് രാവിലെ വയനാട്ടിൽ മാധ്യമങ്ങളെ കണ്ട ജാഥാ ക്യാപ്റ്റൻ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിൽ ഗവർണർ പിടിവാശി തുടരുകയാണെന്ന് തുറന്നടിച്ചു. സിഎംഡിആർഎഫ് തട്ടിപ്പിൽ കുറ്റക്കാരെ നിയമത്തിന് കൊണ്ടുവരുമെന്നും എംവി ഗോവിന്ദൻ.

കൽപ്പറ്റയിൽ പൗരപ്രമുഖരുമായി കൂടി കാഴ്ച നടത്തിയ ശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടന്നു. മുക്കത്താണ് ആദ്യ സ്വീകരണം.

Leave a Reply

Your email address will not be published. Required fields are marked *