Tuesday, January 7, 2025
Kerala

തകരാര്‍ പരിഹരിച്ചു; തിരുവനന്തപുരത്തിറക്കിയ വിമാനം 4 മണിക്ക് ദമ്മാമിലേക്ക്

തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു. യാത്രക്കാരെ അതേ വിമാനത്തില്‍ നാല് മണിക്ക് ദമ്മാമിലേക്ക് കൊണ്ടുപോകും. പുതിയ പൈലറ്റും ജീവനക്കാരുമാണ് വിമാനത്തിലുണ്ടാകുക.

ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ്സ് വിമാനമാണ് അടിയന്തിമായി ഇറക്കിയത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം തിരുവന്തപുരത്തേക്ക് ലാന്‍ഡിംഗ് മാറ്റുകയായിരുന്നു.

ലാന്‍ഡിംഗ് ചെയുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയര്‍പോര്‍ട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. 182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് 12:15 വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ അധികൃതരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *