ഗവർണർക്ക് പുതിയ ബെൻസ് വാങ്ങാൻ സർക്കാർ പണം അനുവദിച്ചു; ഉത്തരവിറങ്ങി
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. ബെൻസ് കാർ വാങ്ങാൻ 85 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗവർണർക്ക് പുതിയ കാർ വാങ്ങുന്നതിന് പണം അനുവദിക്കുന്നതിനായി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.
രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയത്. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്.