Saturday, October 19, 2024
Kerala

യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് രാഹുൽ ഗാന്ധി

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുൽ.

യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും. മത്സ്യത്തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയിലുണ്ടാകുമെന്നും രാഹുൽ അറിയിച്ചു

പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതൊക്കെ നടപ്പാക്കും. മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾ കഴിയുന്നവിധം പരിഹരിക്കും, പ്രത്യേക വകുപ്പ് രൂപീകരിക്കും. അവർക്കൊപ്പം കടലിൽ സമയം ചെലവിട്ടതോടെ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിച്ചതായും രാഹുൽ പറഞ്ഞു. ഇന്ന് രണ്ട് മണിക്കൂറോളം നേരം മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ കടലിൽ സഞ്ചരിച്ചിരുന്നു.

Leave a Reply

Your email address will not be published.