Tuesday, January 7, 2025
Kerala

സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം; സമരം അവസാനിപ്പിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഇവർക്ക് ജോലി നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വാഗ്ദാനം നടപ്പാകാത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്

ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി തുടർന്നുവന്ന സമരം കായികതാരങ്ങൾ അവസാനിപ്പിച്ചു. 400 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പുതിയ പോലീസ് ബറ്റാലിയൻ രൂപീകരിക്കും. പത്തനംതിട്ട വിമാനത്താവളത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *