കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്
കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച് കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച് ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് വരികയാണെന്ന് ഭാരവാഹികളായ ഐസക്ക് പ്ലാപ്പള്ളിയും റ്റി ഒ ഏബ്രഹാമും പറഞ്ഞു. ഐസക്ക് പ്ലാപ്പളളില്‍(സംസ്ഥാന വൈസ് ചെയര്‍മാന്‍), ഏബ്രഹാം റ്റി ഒ (സംസ്ഥാന ട്രഷറര്‍) സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് കലാം(കോട്ടയം), ജോയി ദേവസ്യ(ആലപ്പുഴ), ഷാജിമോന്‍ എടത്വ (കുട്ടനാട് ), സലിം ഏ.ആര്‍, (കൊല്ലം), വര്‍ഗീസ് ചെങ്ങന്നൂര്‍, സജി കീലത്തറ, സംസ്ഥാന മഹിളാ സെക്രട്ടറിമാരായ ജയശ്രി പ്രദീപ്(കോട്ടയം), വിജയലക്ഷ്മി പത്തനംതിട്ട, യൂത്ത് ഫ്രണ്ട് സംസ്ഥാന മുന്‍ പ്രസിഡന്റ് മനു, ജില്ലാ പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരും ഇതിനോടകം രാജിവെക്കുന്നത്.