Saturday, January 4, 2025
KeralaNational

കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ സംഘം വിലയിരുത്തും.

 

കേരളം, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘമെത്തുക. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസംഘം സഹായം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ അടക്കമുള്ള കാര്യങ്ങളും വിലയിരുത്തും

 

ആദ്യ ഘട്ടത്തിൽ രോഗവ്യാപനം പിടിച്ചുകെട്ടിയ കേരളത്തിൽ നിലവിൽ രോഗികൾ വർധിക്കുന്നത് ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *