Saturday, January 4, 2025
Kerala

സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി

 

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി. മാറ്റിയത് ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്താനിരുന്ന പരീക്ഷകൾ ആണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിലാണ് ഈ തീരുമാനം. അഭിമുഖങ്ങൾ ഫെബ്രുവരി 18 വരെ ഉള്ളതും മാറ്റി. അതേസമയം ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷയിൽ മാറ്റമില്ല.

പരീക്ഷയുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജനുവരി 23, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു.

മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 23 ൽ നിന്ന് ജനുവരി 27 ലേക്ക് മാറ്റി. ജനുവരി 28ലേക്ക് ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകളും കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ജനുവരി 30ൽ നിന്ന് ഫെബ്രുവരി 4 ലേക്കുഓ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *