നിപാ വൈറസ്: കോഴിക്കോട് ജില്ലയിൽ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റി
കോഴിക്കോട്: നിപാ വൈകോഴിക്കോട് ജില്ലയിൽ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റിറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വച്ച് തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിരിക്കുന്നു.
കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസിൽ വച്ച് ഈയാഴ്ച ഈ മാസം ആറ് മുതൽ പത്ത് വരെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല,