കണ്ണൂർ ആറളം ഫാമിൽ കടുവയുടെ ആക്രമണം; പശു ചത്തു, നാട്ടുകാർ ഭീതിയിൽ
കണ്ണൂർ, ആറളം ഫാം നാലാം ബ്ലോക്കിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഫാം നാലാം ബ്ലോക്കിലെ അസീസിന്റെ പശുവിനെയാണ് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ആറളം ഫാമിലും പുനരധിവാസ മേഖലയിലും വീണ്ടും കടുവാ ഭീതി ഉടലെടുത്തിരിക്കുകയാണ്. ആറളത്തെ അസീസിന്റെ പശുവിനെയാണ് വീടിന് സമീപം രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്.രണ്ടാഴ്ച്ച മുൻപ് ഫാമിൽ കണ്ടെത്തിയ കടുവയാണ് പശുവിനെ കൊന്നതെന്നാണ് കരുതുന്നത്.
സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കടുവ ക്യാമറയിൽ പതിഞ്ഞാൽ ഇവിടം കേന്ദ്രീകരിച്ച് വനം വകുപ്പ് കൂടുതൽ പരിശോധന നടത്തും. വനം വകുപ്പ് പട്രോളിങ് സംഘം നിരീക്ഷണം തുടരും. കടുവാ വന്യജീവി സങ്കേതത്തിലേക്ക് കടന്നുവന്നായിരുന്നു വനം വകുപ്പിന്റെ വാദം.