സഞ്ജിത്തിന്റെ കൊലപാതകം: അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി മൂന്ന് പേരെ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുണ്ടക്കയത്ത് നിന്നും സുബൈർ, സലാം, ഇസഹാക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ സുബൈർ മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ്. ഇയാളുടെ റൂമിൽ താമസിക്കുകയായിരുന്നു മറ്റ് രണ്ട് പേരും
സഞ്ജിത്ത് കൊല്ലപ്പെട്ട് എട്ടാം ദിവസമാണ് കേസിൽ ഒരു അറസ്റ്റുണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് എസ് ഡി പി ഐ പ്രവർത്തകർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.