Thursday, October 17, 2024
Kerala

നോക്കുകൂലി അവസാനിപ്പിക്കാൻ നിയമഭേദഗതി; സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

 

നോക്കൂകൂലി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി.  ഈ ചൂഷണം അവസാനിപ്പിക്കാൻ ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചു. നിയമ ഭേദഗതിയിൽ നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി

നോക്കുകൂലി സംബന്ധിച്ച പല കേസുകളിലും ഇടപെടൽ നടത്തിയിട്ടും പരിഹാരമാകാത്തതിനാലാണ് നിയമഭേദഗതിയെന്ന നിർദേശം ഹൈക്കോടതി മുന്നോട്ടുവെച്ചത്. അടുത്ത മാസം എട്ടിന് മുമ്പായി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനാണ് നിർദേശം. പോലീസ് വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനും ഹൈക്കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published.