താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ; പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി
പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി
പി എസ് സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ കാത്തുനിൽക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും കോർപറേഷനുകളിലും ഇഷ്ടക്കാരെ തിരുകി കയറ്റുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസാണ് ഹർജി നൽകിയത്.
റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നിഷേധിച്ച് താത്കാലികക്കാർക്ക് നിയമനം നൽകുന്നത് ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ നടപടി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.