നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കൽ: അവസാനദിനം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്ന്. വൈകിട്ട് മൂന്ന് വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാം. സ്ഥാനാർത്ഥി, നിർദ്ദേശകൻ, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്കാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാൻ സാധിക്കുക. നിർദ്ദേശകൻ, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവരാണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർത്ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികൾ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.