മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്
മാന്നാർ കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്.
ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു ഒരാളും മരിച്ചു. ആഞ്ഞിലിപ്പറമ്പിൽ ഡിക്‌സാനാണ് മരിച്ചത്.