വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്. 2024ഓടെ മാത്രമേ പദ്ധതി പൂർത്തികരിക്കാനാകൂവെന്നും ഇതുവരെ കരാർ നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു. 2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അവകാശവാദം
വാക്കുപ്രകാരം 2019 ഡിസംബർ 3നകം പദ്ധതി തീരേണ്ടതായിരുന്നു. കരാർപ്രാകരം 2019 ഡിസംബറിൽ നിർമാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ടുപോകാം. അതിന് ശേഷം പ്രതിദിനം 12 ലക്ഷം വെച്ച് പിഴയൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്
കരാറുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ആദ്യം അനുരഞ്ജന ചർച്ച നടത്തണമെന്നും പ്രശ്‌നപരിഹാരമായില്ലെങ്കിൽ ആർബ്യൂട്രേഷൻ ട്രൈബ്യൂണലിനെ സമീപിക്കാമെന്നുമാണ് കരാറിലെ വ്യവസ്ഥ. ഇതിനുസരിച്ച് 2023 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.