കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചിട്ടേക്കും
കൊവിഡ് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ലോഡിംഗ് തൊഴിലാളികളും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.
ഏതാനും ദിവസങ്ങളിലായി കോഴിക്കോട് രോഗവ്യാപനം അതിരൂക്ഷമാണ്. തിങ്കളാഴ്ച 545 പേർക്കും ചൊവ്വാഴ്ച 394 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പാളയത്ത് തന്നെ 232 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ കണക്കിലും വലിയ വർധനവുണ്ടാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ മാർക്കറ്റ് അടച്ചിടാനുള്ള സാധ്യതയേറെയാണ്.