സമയത്തെ ചൊല്ലി തർക്കം; തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം
തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം. സമയത്തെ ചൊല്ലിയുള്ള ബസുക്കാർക്കിടയിലെ തർക്കമാണ് മിന്നൽ സമരത്തിന് കാരണം.
റൂട്ടിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ മൂന്ന് മിനിറ്റ് മുൻപ് ആണ് ബസുകൾ സർവ്വീസ് നടത്തിയിരുന്നത്.
എന്നാൽ ഒരു വിഭാഗം ഇതിന് തയ്യാറാകാത്തതാണ് തർക്കത്തിന് വഴി വെച്ചതെന്നാണ് സൂചന. തൃശൂരിൽ നിന്നും ആരംഭിക്കുന്ന ബസുകൾ ആണ് ബുധനാഴ്ച രാവിലെ മുതൽ ഓടാതെ സമരത്തിലേയ്ക്ക് കടന്നിട്ടുള്ളത്.