കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി; പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കും
കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി. ഇനി പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കും. 8 മണിക്കൂർ ഒരു ഡ്യൂട്ടി, 12 മണിക്കൂർ ഒന്നര ഡ്യൂട്ടി എന്നതാണ് പുതിയ സമ്പ്രദായം. 16 മണിക്കൂർ ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണ് ഇത്. സിഐടിയു യൂണിയന്റെ നിർദേശമാണ് അംഗീകരിച്ചത്.
പുതിയ ഡ്യൂട്ടി സമ്പ്രാായം നെടുമങ്ങാട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ പരീക്ഷണാഡിസ്ഥാനത്തിൽ ആരംഭിച്ചു. ഒക്ടോബർ 1 മുതൽ കൂടുതൽ ഡിപ്പോകളിലേക്ക് വ്യാപിപ്പിക്കും.