Saturday, October 19, 2024
Kerala

ലോക്സഭയിലേക്ക് മത്സരിക്കാനില്ല, പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനാണ് തീരുമാനം; കെ.മുരളീധരൻ

ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ, തീരുമാനം വ്യക്തിപരം. പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ പ്രതികരണം തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തൻ്റെ നേതാവ് രാഹുൽ ഗാന്ധി. നേതാക്കൾ പറയുന്ന പ്രസ്താവനകൾക്ക് മറുപടിയില്ല. ലോക്സഭയിൽ പോകാതെ നിയമസഭയിൽ പോകാൻ ആഗ്രഹിക്കുന്നില്ല. അത്തരം പ്രചരണങ്ങൾ അവഗണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എസി മൊയ്തീൻ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ബാങ്ക് തട്ടിപ്പ് നടന്നത്. അന്ന് അത് മൂടിവച്ചു. തട്ടിപ്പ് നടത്തി ഇഡി കയറുന്നതും രാഷ്ട്രീയ വൈരാഗ്യം വെച്ച് കയറുന്നതും രണ്ടും രണ്ടാണ്. ഇതിൽ എസി മൊയ്ദീന് തട്ടിപ്പിൽ പങ്കുണ്ടെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

തുവ്വൂർ കൊലപതകം ആരു ചെയ്താലും നടപടി വേണം. ഏത് പാർട്ടിയായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.കൊടി സുനിയെ വിലങ്ങ് ഇല്ലാതെ ട്രെയിനിൽ കൊണ്ട് വന്നതിൽ അത്ഭുതമില്ല. ടിപി കേസിലെ പ്രതികൾ സർക്കാരിൻ്റെ വിഐപികൾ , വിലങ്ങില്ലാതെ കൊണ്ടുപോയതിൽ അത്ഭുതമില്ല
കൊടി സുനിയാണ് ജയിൽ ഭരിക്കുന്നതെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.