Tuesday, January 7, 2025
Kerala

‘പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു’; പരാതിയുമായി മന്ത്രിമാര്‍

മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാര്‍. വകുപ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭയില്‍ വ്യക്തമാക്കി. അതിനാല്‍ കരുതലോടുകൂടി പണം ചെലവഴിക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതും തനത് വരുമാനം ഉണ്ടാകാത്തതുമാണ് സ്ഥിതി മോശമാകാന്‍ കാരണമായത്.

സമ്പത്തിക ഞെരുക്കത്തെ നേരിടാന്‍ പണം കരുതലോടെ വേണം ചെലവഴിക്കാന്‍ എന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഓണാഘോഷത്തെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *