സേവിക്കാൻ അവസരം നൽകിയ പൗരന്മാർക്ക് നന്ദി’; രാംനാഥ് കോവിന്ദ്
കക്ഷി രാഷ്ട്രീയത്തിന് അതീതമായി, മുഴുവൻ പാർട്ടികളും ഉയരണമെന്ന് സ്ഥാനം ഒഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിൽ സംവാദത്തിനും വിയോജിപ്പിനുമുള്ള അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ, എംപിമാർ ഗാന്ധിയൻ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. 14-ാമത് രാഷ്ട്രപതിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരിന്നു രാംനാഥ് കോവിന്ദ്.
പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. രാഷ്ട്രപതിയായി സേവിക്കാൻ അവസരം നൽകിയ രാജ്യത്തെ പൗരന്മാരോട് നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ മന്ത്രി സഭാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർക്കും നന്ദി. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. അവരുടെ മാർഗനിർദേശം രാജ്യത്തിന് പ്രയോജനപ്പെടും.” – രാംനാഥ് കോവിന്ദ് പറഞ്ഞു.